ഓണക്കാലത്ത് സ്വർണം വാങ്ങാൻ താത്പര്യം കാണിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടു തന്നെ സ്വർണവില മാറിമറിയുന്നത് കാണുമ്പോൾ പേടിയും ആവാറുണ്ട്. ഇന്നത്തെ വിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് സ്വർണത്തിനു ഗ്രാമിന് ഒരു രൂപയാണ് കൂടിയിരിക്കുന്നത് ഇതോടെ ഇന്നലെ 9,390 രൂപ ആയിരുന്ന സ്വർണവില ഇന്ന് 9,391 രൂപയായി. ഒരു പവൻ സ്വർണത്തിനു ഇന്ന് 75,128 രൂപയാണ് വില.
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.