കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.

കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഓയൂർ പയ്യക്കോട് അമിത വേഗത്തിൽ വന്ന സ്വിഫ്റ്റ് കാർ മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. രണ്ടു യുവാക്കൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കാർ പൂർണ്ണമായും തകർന്നു.
വെളിയനെല്ലൂർ സ്വദേശിയായ മുഹമ്മദ് അലിയും കരിങ്ങന്നൂർ സ്വദേശിയായ അമ്പാടിയുമാണ് മരണപ്പെട്ടത് . കമ്പനിക്കട സ്വദേശി അഹ്‌സൻ ഗുരുതര അവസ്ഥയിൽ അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.
വെളിനല്ലൂർ സ്വദേശികളായ മുഹമ്മദ്‌ അലിയും, അമ്പാടിയുമാണ് മരിച്ചത്. ഓയൂർ നസീല തിയറ്ററിന് സമീപം പയ്യക്കോട് വെച്ച് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. മൃതദേഹങ്ങൾ അസിസിയ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.