ചിറയിൻകീഴ് :- പുകയിലത്തോപ്പ്, നേതാജി ജംഗ്ഷൻ, നേതാജി പുരുഷ സ്വയം സഹായ സംഘം വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു. കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരു. വിജിലൻസ് &ആന്റി കറപ്ഷൻ ബ്യുറോ dysp. ബി. അനിൽകുമാർ, വിദ്യാർത്ഥികൾക്കും, ധീരജവാന്മാരായ ജി. രാമചന്ദ്രൻ നായർ,എം.ചന്ദ്രശേഖരൻ നായർ അധ്യാപകരായ പി. വരദരാജൻ നായർ,സജീർ സാലി, ആരോഗ്യ പ്രവർത്തക കിഴുവിലം എഫ്. എച്ച്. സി- ജെ. എച്ച്. ഐ. മിത്രാ വിജയൻ എന്നിവർക്കും ആദരവ് നൽകി. സംഘം പ്രസിഡന്റ് കെ. ഷറഫുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. എസ്. അനിൽകുമാർ, സ്വാഗതവും സെക്രട്ടറി എസ്. പ്രകാശ് റിപ്പോർട്ടും ട്രഷറർ എസ്. ബിനുകുമാർ കൃതജ്ഞതയും അറിയിച്ച് ലാഭവിഹിതവും പങ്കുവെച്ചു