കിളിമാനൂരിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് വൻ നാശനഷ്ടം.

കിളിമാനൂർ കാനറ ബാങ്ക് സമീപം പൊന്നൂസ് ഫാൻസി എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.

  ഇന്നലെ രാത്രി 11:30 മണിയോടെ കെട്ടിടത്തോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുക ഉയരുന്നത് ആദ്യം കണ്ടത്.
തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും പോലീസും ചേർന്നാണ് തീ കെടുത്തിയത്.

 പരപ്പിൽ സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണക്കച്ചവടത്തിനായി 15 ലക്ഷം രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.

 ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത് എന്നതാണ് പ്രാഥമിക നിഗമനം.