തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കട ക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെ യെത്തിയ ട്രെയിൻ തട്ടി മ ദ്ധ്യവയസ്കയുടെകാലറ്റു.കോട്ടയം തിരുവാതുക്കൽ സ്വദേ ശിനിയായ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.30 ന് വഞ്ചിനാട് എക്സ്‌പ്രസിൽ കരുനാഗപ്പ - ള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ ഇ വരുടെ തോളിൽ തട്ടുകയാ യിരുന്നു. പുറത്തേക്ക് വീണ സ്ത്രീയുടെ സാരി പാളത്തിൽ - കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാ ധിച്ചില്ല. സംഭവം കണ്ടുനിന്ന സമീപവാസിയായ കു ഞ്ഞുമോൻ മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻ സിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. ഇവരുടെ ഫോൺ ലോക്കായിരുന്നതിനാൽ വിവരങ്ങൾ ലഭ്യമായിരു ന്നില്ല. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യ ഒരു കോൾ വന്നതിനെ തുടർന്നാണ് തിരിച്ചറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് ഉടൻ തന്നെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെ ത്തി. മുറിഞ്ഞുമറിയ കാൽ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു.