"പാപനാശം തീരത്തെ അനധികൃത നിർമാണം പൊളിച്ച് നഗരസഭ

വർക്കല പാപനാശം തീരത്തെ അനധികൃത നിർമാണം പൊളിച്ചു നീക്കുന്നു ​


പാപനാശം കടൽതീരത്ത്‌ ടൂറിസം വകുപ്പിന്റെ ടോയ്‌ലറ്റ് ബ്ലോക്കിന്‌ അനുബന്ധമായ സ്ഥലത്തെ അനധികൃത നിർമാണം വർക്കല നഗരസഭ അധികൃതർ പൊളിച്ചുനീക്കി. തീരത്തെ ബലിമണ്ഡപം കെട്ടിടത്തോടു ചേർന്നുള്ള പാപനാശം കുന്നിൻചരുവിലാണ് അനധികൃത നിർമാണം നടത്തിയത്. കഴിഞ്ഞവർഷം സമീപത്തെ കുന്നിന്റെ മുകളിൽനിന്ന്‌ മണ്ണിടിഞ്ഞ്‌ ബലിമണ്ഡപത്തിനു സമീപം പതിച്ചിരുന്നു. തുടർന്ന് കലക്ടർ, ജിയോളജി വിഭാഗം എന്നിവർ ഇടപെട്ട്‌ പ്രദേശത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും വിലക്കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ അനധികൃത നിർമാണം നടത്തിയത്‌"