ദേശീയഅധ്യാപക അവാർഡ്കിഷോർ കല്ലറയ്ക്ക്

കല്ലറ വി.എച്ച്.എസ്.എസ്.നും കല്ലറ ദേശത്തിനും അഭിമാന നിമിഷം...

 രാജ്യത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡ് ഈ വർഷം തീുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശിയും, കലാസാംസ്കാരിക പ്രവർത്തകനും ഡോക്യുമെൻററി സംവിധായകനും അധ്യാപകനുമായ കിഷോർ കല്ലറക്ക്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അധ്യാപനരംഗത്ത് കൊണ്ടുവന്നതിന്റെ അംഗീകാരമായാണ് പുരസ്കാരം. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ വൈവിധ്യമാർന്ന കഴിവുകളെ പുറത്തുകൊണ്ടുവരിയും ചെയ്യുന്ന വേറിട്ട പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ദേശീയ ബഹുമതിക്ക് അർഹനാക്കിയത്.

ക്ലാസ് മുറിയെ “ദ ഗ്രോയിങ് ക്ലാസ് റൂം” എന്ന ആശയത്തിലൂടെ വിപുലീകരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ നേടിയിരുന്നു. കുട്ടികളുടെ പഠനത്തെ പിന്തുണയ്ക്കുന്ന നിരവധി ലഘുചിത്രങ്ങൾക്കും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നിട്ടും കാന്തല്ലൂർ, ദ യൂണിക്ക് ഫോക്ക് ആർട്ട് ഓഫ് ട്രാവൻകൂർ, സൈലൻറ് ഇൻവേഷൻ തുടങ്ങി അദ്ദേഹത്തിന്റെ ഡോക്യൂമെന്ററികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനതല പഠനോപകരണ നിർമ്മാണ മത്സരത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുള്ള കല്ലറ കല്ലറ, 2024-ൽ കേരള സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറി പാഠപുസ്തക സമിതിയംഗം, കൂടിയായ ഇദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ആൽത്തറക്കൂട്ടം രൂപീകരണം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചുവരുന്നു.

113 വർഷം പിന്നിടുന്ന കല്ലറ വി.എച്ച്.എസ്.എസ്സിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹത്തിലൂടെയാണ് 2024 ൽ ആദ്യമായി സംസ്ഥാന അധ്യാപക അവാർഡും 2025ൽ ദേശീയ അധ്യാപക അവാർഡും എത്തുന്നത്.
കല്ലറ ദേശത്തേക്ക് രാഷ്‌ട്രപതി പുരസ്കാരം കൊണ്ടുവന്ന കിഷോറിനെ ആദരിക്കാൻ ഒരുങ്ങുകയാണ് സ്കൂളും നാട്ടുകാരും. 

റിട്ടയേഡ് അധ്യാപകൻ മോഹൻരാജിന്റെയും മുൻ പഞ്ചായത്ത് അംഗം വി.ശിവകുമാരിയുടെയും മകനായ കിഷോറിന് ഭാര്യ ജിഷയും മകൾ നക്ഷത്രയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

സെപ്റ്റംബർ 5-ന് അധ്യാപക ദിനത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുറുമുറുവിൽ നിന്നും മെഡലും പ്രശസ്തിപത്രവും ഏറ്റുവാങ്ങും.