മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം; പൊലീസ് ആശുപത്രിയിലെത്തിച്ചു

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്ക് മർദനമേറ്റു. ഇടുക്കി തൊടുപുഴയിൽവെച്ചാണ് മർദനമേറ്റത്‌. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു