പാരിപ്പള്ളി മുക്കട നന്മാ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക്(10/8/2025) 2.30 ന്കെ ജി എം ഡി ബി യു പി സ്കൂളിൽ നടക്കും

പാരിപ്പള്ളി. പാരിപ്പള്ളി മുക്കട നന്മാ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനം., തിരഞ്ഞെടുപ്പ് എന്നിവ ഇന്ന് ഉച്ചയ്ക്ക്(10/8/2025) 2.30 ന്കെ ജി എം ഡി ബി യു പി സ്കൂളിൽ നടക്കും. നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ ഉണ്ണിത്താൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ശാന്തിനി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ നന്മ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്  സജീവ് കുമാർ ജെ സ്വാഗതവും എൻആർഐ സെക്രട്ടറി ക്യാപ്റ്റൻ സതീശൻ  റിപ്പോർട്ട് അവതരിപ്പിക്കുകയും വരവ് ചിലവ് കണക്കുകൾ എൻആർഐ ട്രഷറർ ശ്രീ മധുസൂദനൻ നായർ അവതരിപ്പിക്കും. തുടർന്ന് ആശംസകൾ അർപ്പിച്ചുകൊണ്ട്  ചാവർകോട് വാർഡ് മെമ്പർ ശ്രീ വിജയൻ എസ്., എഴിപ്പുറം വാർഡ് മെമ്പർ ശ്രീ മുരളീധരൻ ആർ., എൻആർഐ എക്സിക്യൂട്ടീവ് അംഗം ശ്രീജയൻ എൻ ആർ എ ജനറൽ കൺവീനർ എസ് പ്രദീപ് എന്നിവർ സംസാരിക്കും. തുടർന്ന് പ്രമുഖ സിനിമ സീരിയൽ മിമിക്രി താരം താജ് പത്തനംതിട്ട അവതരിപ്പിക്കുന്ന വാക്ക് ചിരി മേളം കോമഡി ഷോ ഉണ്ടായിരിക്കുന്നതാണ്. സമ്മേളനം ഒരു വൻ വിജയമാക്കി തീർക്കുവാൻ  അമ്മ റസിഡൻസ് അസോസിയേഷനിലെ എല്ലാ അംഗങ്ങളും ഉച്ചയ്ക്ക് 2 30ന് തന്നെ പരിപാടി നടക്കുന്ന കെ ജി എം ഡി ബി യു പി സ്കൂളിൽ എത്തിച്ചേരണമെന്ന് നന്മപ്രസിഡണ്ടും സെക്രട്ടറിയും അറിയിച്ചു..