*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു*

 ആലംകോട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
 മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിസിസി മെമ്പർ എം കെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, മുൻ മണ്ഡലം പ്രസിഡണ്ട് എസ് ജാബിർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് താഹിർ വഞ്ചിയൂർ, അഡ്വക്കറ്റ് എ നാസിമുദ്ദീൻ, വാർഡ് പ്രസിഡണ്ട് എ സബീർഖാൻ, പ്രവാസി കോൺഗ്രസ് നേതാവ് നാസർ പള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.