പുതിയ ട്രെയിന്‍; റെയില്‍വേ യാത്രക്കാരെ വിഡ്ഢികളാക്കുന്നതായി പരാതി

ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും ഒരു പരിഗണനയും നല്‍കാതെ ഏകപക്ഷീയ തിരുമാനത്തിലൂടെ പുതിയവണ്ടികള്‍ അനുവദിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍ സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍ ഒട്ടുമ്മല്‍, അബ്ദുല്‍ റഹ്‌മാന്‍ വ ള്ളിക്കുന്ന് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

06031,08012 ഷൊര്‍ണൂര്‍ കണ്ണൂര്‍ വണ്ടികള്‍ പാലക്കാട് വരെ നീട്ടിയത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിനെ പുതിയ അഞ്ച് വണ്ടികളായി റെയില്‍വേ അവതരിപ്പിച്ചത് മലബാറിലേക്ക് പുതിയപാസഞ്ചര്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ട് കാത്തിരിക്കുന്ന യാത്രക്കാരെ കബളിപ്പിക്കലാണ്.


വൈകിട്ട് 04.20 ന് ശേഷം ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് വണ്ടികള്‍ പിന്‍വലിച്ചത് കാരണം നീണ്ട നാല് മണിക്കൂര്‍ നേരം മലബാറിലേക്ക് വണ്ടികള്‍ ഇല്ലാത്തതിന്റെ പ്രയാസം കഴിഞ്ഞ ഡി.ആര്‍. യു.സി.സി മീറ്റിങ്ങില്‍ ഞങ്ങള്‍ ശക്തമായി ഉന്നയിച്ചതാണ്.

റെയില്‍വേയിലെ സ്ഥിരം യാത്രക്കാരും സംഘടനകളും ഇതേ വിഷയത്തില്‍ നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തുവരുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കണമെന്നും യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഡി.ആര്‍.യു.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടു