വന്യജീവി ആക്രമണത്തിലും
പ്രകൃതിക്ഷോഭത്തിൽ
കൃഷി നാശം സംഭവിച്ച
കർഷകർക്ക് അടിയന്തരമായി
നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
കേരള പ്രദേശ് കർഷക കോൺഗ്രസ് കരവാരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരവാരം കൃഷി ഭവനിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡി. സി. സി അംഗം എം. കെ ജ്യോതി,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ മനോജ്, മേവർക്കൽ നാസർ, ഇ. പി സവാദ് ഖാൻ,മണിലാൽ സഹദേവൻ, ഇന്ദിരാ സുദർശൻ, മണനാക്ക് ഷിഹാബുദീൻ, നഗരൂർ ശ്രീകുമാർ, അസീസ് പള്ളിമുക്ക്, മുബാറക്ക്, അസീസ് കിനാലുവിള, ഇല്യാസ്, അപ്പുകുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായ ജി. മണിലാൽ,മജീദ് ഈരാണി പ്രസാദ്,ബദറുദീൻ, ബേബി ഹെർഷ്, വിവേകാനന്ദൻ, ശ്രീറാം, ഒറ്റൂർ പപ്പൻ, രോഹൻ നഗരൂർ തുടങ്ങിയവർ നേതൃത്വവും നൽകി