ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. എഡ്ജ്ബാസ്റ്റണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ മിന്നും തുടക്കമാണ് ഇന്ത്യക്ക് കരുത്തായത്. 69 പന്തില്‍ നിന്ന് 11 ബൗണ്ടറികളുമായി 62 റണ്‍സെടുത്ത് പുറത്താകാതെ ജയ്‌സ്വാള്‍ ക്രീസിലുണ്ട്.ഓപ്പണര്‍ കെ എല്‍ രാഹുലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 26 പന്തില്‍ രണ്ട് റണ്‍സെടുത്ത രാഹുല്‍ ക്രിസ് വോക്‌സിന്റെ പന്തിലാണ് പുറത്തായത്. പിന്നാലെയെത്തിയ കരുണ്‍ നായര്‍ ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇരുവരും അര്‍ധ സെഞ്ച്വറിക്കൂട്ടുകെട്ട് പടുത്തുയര്‍ത്തി.


അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കരുണിനെ ബ്രൈഡണ്‍ കാര്‍സാണ് മടക്കിയത്. 31 റണ്‍സായിരുന്നു കരുണിന്‍റെ സമ്പാദ്യം. ജയ്സ്വാളിനൊപ്പം നായകന്‍ ശുഭ്മാന്‍ ഗില്‍ 1 റണ്ണുമായി പുറത്താകാതെ ക്രീസിലുണ്ട്.