ആയൂർ ചേപ്പിലോട്ട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി......

 കൊല്ലം. ആയൂർ ചേപ്പിലോട് ശ്രീവിലാസത്തിൽ 20 വയസ്സുള്ള ശ്രീരഞ്ജിനിയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
ഇന്ന് രാവിലെ ഉറക്കം ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കുമ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം ലാലിയുടെ നേതൃത്വത്തിൽ വാളകം എയ്ഡ് പോസ്റ്റിൽ വിവരം അറിയിക്കുകയും പോലീസിന്റെ സഹായത്താൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് പോസ്റ് പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും തുടർന്ന് വൈകിട്ടോട് കൂടി വീട്ടുവളപ്പിൽ സംസ്കരിച്ചു.

പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനകൾക്കായി പോലീസ് കൊണ്ടുപോവുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.