വീണ്ടും ഇടിഞ്ഞ് സ്വർണവില ! ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 9,010 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 72,840 രൂപയായിരുന്നു ഏറ്റവും കൂടിയ നിരക്ക്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വർണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവിലയില്‍ വ്യതിയാനം ഉണ്ടാകാന്‍ കാരണമായിത്.