ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി റിയൽ ടൈം ഇന്ററാക്ഷൻ നടത്തി പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി നിരഞ്ജന പിള്ള. ISRO യുടെ സ്റ്റുഡന്റസ് ഔട്ട്-റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം VSSC സംഘടിപ്പിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇൻഡ്യയുടെ ബഹിരാകാശ യാത്രികനും ആക്സിയം 4 ദൗത്യത്തിൻ്റെ മിഷൻ പൈലറ്റും ആയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായുള്ള ‘Real time interaction‘പരിപാടിയിൽ സംസ്ഥാനത്തിൻ്റെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളടങ്ങിയ സംഘത്തിൽ പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജന പിള്ളയും ഉൾപ്പെട്ടു. ടെക്നിക്കൽ ടോക്കിൽ സ്പേസ് ടെക്നോളജിയുടെ അടിസ്ഥാന തത്വങ്ങൾ, മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ബഹിരാകാശ ദൗത്യവും അല്ലാതെയുള്ളതും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നിവയെ കുറിച്ച് ISRO ശാസ്ത്രജ്ഞർ വിശദമാക്കി. സീനിയർ സയന്റിസ്റ്റുകളുമായുള്ള സംവാദങ്ങൾക്കിടയിൽ ഒബ്സർവേറ്ററികൾ എന്തുകൊണ്ട് ബഹിരാകാശത്ത് സ്ഥാപിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയ നിരഞ്ജനക്ക് സമ്മാനങ്ങളും ലഭിച്ചു. പ്രിയപ്പെട്ട നിരഞ്ജനയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ