വെള്ളിയാഴ്ച മൂന്നു മണിയോടെ, ക്ലാസിൽ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരുൺ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിഞ്ഞത്.
തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യു വിന്റെയും റൂഫി സജിയുടെയും മകനാണ്.