ഓയൂർ വെളിനല്ലൂർ പഞ്ചായത്തിൽ ഭീതി പരത്തി പുലിയുടെ സന്നിധ്യമെന്ന് സംശയം

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ തെക്കേമുക്ക് പ്രദേശങ്ങളിലും വെളിനല്ലൂർ ആയുർവേദ ആശുപത്രിക്ക് സമീപവും ആയി കഴിഞ്ഞ ദിവസങ്ങളിലായി പുലിയെ കണ്ടെന്നുള്ള അഭ്യൂഹം പരക്കുന്നു.

കറവക്കാരൻ ആയ മുത്തു എന്നയാൾ ഇന്ന് രാവിലെ പുലിയെ കണ്ടു എന്ന് അറിയിച്ചതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ ഇത് വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും പൂയപ്പള്ളി പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

 ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിക്കാത്തതിനാൽ പരിസര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക.