സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ്: സൗദി അറേബ്യയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കാസർഗോഡ് ബന്തടുക്ക സ്വദേശി ബഷീർ (41) ആണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. ബിഷയില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ രാവിലെയോടെയാണ് സംഭവം ഉണ്ടായത്.13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്നു. വെടിവെപ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബിഷ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഇന്നലെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. സൗദിയ വിമാനത്തിൽ ബിഷയിൽ നിന്ന് ജിദ്ദ വഴി കോഴിക്കോട്ടേക്കാണ് മൃതദേഹം കൊണ്ടുപോകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​, ഉമ്മ: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.