ബാങ്കിലേക്ക് പോകുന്ന വഴിയിൽ നഷ്ടപ്പെട്ട അമ്പതിനായിരം രൂപ ഉടമയ്ക്ക് തിരികെ നൽകികൊണ്ട് കടയ്ക്കൽ ടെക്‌ഫോൺ മൊബൈൽ ഷോപ്പ് ജീവനക്കാരായ അക്ഷയും മുനീറും

കടയ്ക്കൽ: ബാങ്കിലേക്ക് പോകുന്ന വഴിയിൽ നഷ്ടപ്പെട്ട അമ്പതിനായിരം രൂപ ഉടമയ്ക്ക് തിരികെ നൽകികൊണ്ട് കടയ്ക്കൽ ടെക്‌ഫോൺ മൊബൈൽ ഷോപ്പ് ജീവനക്കാരായ അക്ഷയും മുനീറും ഉത്തമമായ ഒരു മാതൃകയായി . ഫൗസി ഹൈപ്പർ മാർക്കറ്റിലെ ഡ്രൈവർ അബ്ദുള്ളയുടെ കൈയിൽ നിന്നാണ് പണം നഷ്ടമായത്. പിന്നീട് അക്ഷയും മുനീറും കണ്ടെത്തിയ പണം തുടർന്ന് കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു, അതുവഴി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ ലഭിക്കാൻ അവസരമൊരുക്കി. സമൂഹമനസ്സിൽ വലിയ അഭിനന്ദനത്തിനുകാരണമായ സൽപ്രവർത്തി ആണ് ഈ യുവാക്കൾ ചെയ്തത്