പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട് , ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , ടാഗോർ തിയേറ്റർ ഗ്രൗണ്ട് , തെെക്കാട്, പി റ്റി സി ഗ്രൌണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും , കവടിയാറിലെ സാൽവ്വേഷൻ ആർമി ഗ്രൗണ്ടിലും , പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ് , പി എം ജി , പട്ടം , കേശവദാസപുരം , ഉളളൂർ, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻപാടില്ല. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.