മോഹൻലാലിന്റെ മകൾ വിസ്മയ ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തിൽ നായികയായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്. പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ സ്നേഹത്തോടെ മായ എന്നാണ് വിളിക്കുന്നത്.
മോഹൻലാലിന്റെ രണ്ടാമത്തെ മകൾക്ക് 33 വയസാണ്. സിനിമയെക്കാളും പ്രണവിനെ പോലെ യാത്രകളെ തന്നെയാണ് വിസ്മയയും സ്നേഹിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലാണ് കൂടുതലും യാത്ര ചെയ്യുന്നത്. പഠിച്ചതൊക്കെയും തായിലൻഡിലാണ്. തായിലാൻഡ് ആയോധന കലകളില്‍ പരിശീലനം നേടിയ താരപുത്രി അത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയോടെല്ലാം വലിയ ഇഷ്ടം. മാത്രമല്ല, ആ മേഖലയില്‍ പലതും ചെയ്തിട്ടുമുണ്ട്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന താരപത്രിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. യാത്ര പോലെ തന്നെ വെസ്റ്റേൺ മ്യൂസിക്കിനോടും വിസ്മയയ്ക്ക് ഇഷ്ടമുണ്ട്.