ഇന്നലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3342 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.85 ആയിരുന്നു. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3336 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86 ആണ്. അന്താരാഷ്ട്ര സ്വർണ്ണവിലയും രൂപയുടെ വിനിമയ നിരക്കും തട്ടിച്ചു നോക്കുമ്പോൾ വ്യത്യാസം പ്രകടമാകാതിരുന്നതിനാൽ രാവിലെ സ്വർണ്ണവില കൂട്ടേണ്ടതില്ല എന്ന് ഓൾ കേരള ഗോൾഡ് മെർച്ചന്റ് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് രൂപയുടെ വിനിമയ നിരക്ക് 86.17 ആണ്. അന്താരാഷ്ട്ര സ്വർണ്ണവില 3,348.11 ഡോളറാണ്. വില കൂടിയതോടെ സംസ്ഥാനത്തെ വിലയിലും ഇത് പ്രതിഫലിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 50 രൂപ ഉയർന്നു 9150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 45 രൂപ ഉയർന്നു. വിപണി വില 7505 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഇന്ന് ഉച്ചയ്ക്ക് ഒരു രൂപ വർദ്ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി.