ആലപ്പുഴയില്‍ അച്ഛന്‍ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
July 02, 2025
ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 28 വയസായ മകള്‍ ഏയ്ഞ്ചല്‍ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്.
ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകള്‍ സ്വന്തം വീട്ടിലായിരുന്നു താമസം. തോര്‍ത്ത് കഴുത്തില്‍ മുറക്കിയാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്.
വഴക്കിനെ തുടര്‍ന്ന് മകളുടെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.