വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.