പെട്രോൾ പമ്പ് ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ഓയൂർ: പെട്രോൾ പമ്പിൽ വാഹനത്തിൽ പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഓയൂർ അടയറ എച്ച്പി പമ്പിലെ ജീവനക്കാരൻ വെളിനല്ലൂർ കൃഷ്ണകൃപയിൽ (കൊച്ചുകരിപ്പിറ്റത്ത്) വീട്ടിൽ വിജയകുമാർ (64) ആണ് മരിച്ചത്. തിങ്കൾ രാത്രി ഷിഫ്റ്റിൽ ജോലിയിലായിരുന്ന വിജയകുമാർ ചൊവ്വ വെളുപ്പിന് 6 മണിയോടെ വാഹത്തിൽ പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പമ്പിലെമറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസകാരം നടത്തി.
ഭാര്യ: വിജയകുമാരി. എൽ
 മകൾ: ലക്ഷ്മി. മരുമകൻ: നവനീത് .എസ്.ജി.
സഞ്ചയനം ശനി രാവിലെ 7 ന്.