സൗദിയിൽ വാഹനാപകടത്തിൽ ചിതറ സ്വദേശി മരണപ്പെട്ടു

ചിതറ മതിര സ്വദേശി അരുൺ സുരേഷ് ( 29) ആണ് ഇന്നലെ സൗദിയിൽ ദമാം,അൽ മൂജിൽ വെച്ച് ട്രൈലെറും സുരേഷ് സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. 
ട്രെയിലറിന്റെ പിറകിൽ അരുൺ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു
അരുൺ സഞ്ചരിച്ച വാഹനം പൂർണമായും കത്തി നശിച്ച അവസ്ഥയിലായിരുന്നു.
 ഒരുമാസത്തിനു മുന്നേ അച്ഛൻന്റെ മരണത്തിനെ തുടർന്ന് ചടങ്ങുകൾക്ക് നാട്ടിൽ പോയിരുന്നു തിരികെ വീണ്ടും സൗദിയിലേക്ക് വന്നിട്ട് ദിവസങ്ങൾ മാത്രം. നിലവിൽ ഡൈന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം ദമാം അൽ മൂജ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
 തുടർ നടപടികൾക്ക് ശേഷം ബോഡി കേരളത്തിലേക്ക് വിട്ടയക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.