കണ്ടത് കാട്ടുപൂച്ച അഥവാ വള്ളിപ്പൂച്ച (Leopard Cat ) ഇനത്തിൽ പെട്ട ജീവി ആണെന്നാണ് അറിവ്.മർജ്ജാര വംശത്തിലെ ഒരു ഇനമാണിത് കാട്ടുപൂച്ച,കാട്ടുമാക്കാൻ,കോക്കാൻപൂച്ച,എന്നീ പേരുകളിൽ പല സ്ഥലങ്ങളിൽ അറിയപ്പെടുന്നു ഇത് രാത്രികാലങ്ങളിൽവീടുകളുടെ പരിസരത്ത് വളർത്തു മൃഗങ്ങളെ ഭക്ഷണമാക്കാൻ എത്താറുണ്ട്.കോഴിയാണ് ഇഷ്ട ഭക്ഷണം മനുഷ്യരെ ആക്രമിക്കാറില്ല.വന്യമൃഗങ്ങളുടെ സഞ്ചാരപദത്തെപറ്റി അറിഞ്ഞിരിക്കുക.
ഒരു പുള്ളിപ്പുലി കൊല്ലത്തിന്റെ വന മേഖലകളായ ശെന്തുരുണി,റോസ് മല,ചാലിയക്കര ,തുടങ്ങിയ നിബിഡ വനമേഖലകളിൽ നിന്നും ജനവാസ മേഖലയായ വെളി നല്ലൂരിൽ എത്തുകയാണെങ്കിൽ ആ പുലി ദിവസങ്ങളോളം യാത്ര ചെയ്തു വരുന്ന മേഖലകളിൽ ആടുകളോ നായ്ക്കളോ തുടങ്ങിയ പല ജീവികളെയും ആക്രമിക്കും ഭക്ഷണമാക്കുകയും ചെയ്യും അതുകൊണ്ട് പുലിയുടെ സാന്നിദ്ധ്യം കൃത്യമായി അറിയാനും കഴിയും.അങ്ങനെയൊരു സംഭവം ഉണ്ടായിട്ടും ഇല്ല റിപ്പോർട്ട് ചെയ്തിട്ടുമില്ല.പിന്നെ മറ്റൊരു കാര്യം പകൽ സമയത്ത് നാട്ടിൽ ഇറങ്ങി പുള്ളിപ്പുലി സഞ്ചരിക്കാറില്ല.പകൽ സമയം വനങ്ങളിൽ കൂടിയാണ് പുലികൾ അധികവും യാത്ര ചെയ്യുന്നത് വനമേഖലയ്ക്കടുത്തുള്ള ഗ്രാമങ്ങളിൽ മാത്രമാണ് പുലികൾ എത്തുന്നത്.അതും രാത്രികാലങ്ങളിൽ നായ്ക്കളെയും കന്നുകുട്ടികളെയും ആടുകളെയും പിടിക്കാൻ വേണ്ടി കഴിഞ്ഞദിവസം പുനലൂർ കറവൂരിലും ചാലിയക്കരയിലും, പത്തേക്കറിലും വീട്ടിലെ വളർത്തു നായ്ക്കളെ പുലി പിടിച്ചിരുന്നു.അത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. വെളിനല്ലൂർ പൂയപ്പള്ളി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പല സ്ഥലങ്ങളിലും പാറക്കെട്ടുകളും കൃഷിയില്ലാത്ത കുന്നിൻപുറങ്ങളും ധാരാളമുണ്ട്.ഈ ഭാഗത്തെല്ലാം രണ്ടുവർഷം മുമ്പ് ഓട്ടുമല പാറക്കോറി അടക്കം ഉള്ള സ്ഥലങ്ങളിൽ വള്ളി പൂച്ചയുടെയും മുള്ളൻപന്നി,കുറുക്കൻ പന്നി അടക്കമുള്ള ജീവികളുടെ സാന്നിദ്ധ്യം വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്
വെളുനല്ലൂരിൽ പുലി ഇറങ്ങിയെന്നുള്ള അഭ്യൂഹം പലരും പരത്തുന്നതിനാൽ ആർ ആർ ടി സംഘം ഇവിടെ എത്തി പരിശോധന നടത്തിയതായി പറയുന്നു
അഭ്യൂഹം പരത്തുന്ന വാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തർ ആവേണ്ടതില്ല എന്നാണ് പറഞ്ഞുവരുന്നത്.
NB: ഈ പറഞ്ഞ ഭാഗത്ത് ആർ ആർ ടി സംഘം വീണ്ടും പരിശോധന നടത്തും കൃത്യമായ വിവരങ്ങൾ ശേഖരിച്ചതിനുശേഷം ക്യാമറ വയ്ക്കണമോ എന്ന് തീരുമാനിക്കും എന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്....