വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ എൽസിയുടെ ഇളയ മകളായ എമിലീന മരിയ മാർട്ടിൻ്റെ മരണം ആദ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാലക്കാട് അത്തിക്കോടിൽ മാരുതി 800 പൊട്ടിത്തെറിച്ചത്.
അത്തിക്കോട് സ്വദേശി എൽസി മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. കാറിലെ ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. രണ്ട് കുട്ടികൾക്കും 40 ശതമാനത്തിലേറെ പൊള്ളൽ ഉണ്ടെന്ന് നഴ്സ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.