കൂടെ ഉണ്ടായിരുന്ന ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ തെക്ക് പതാരം ചരുവിള പുത്തൻപുരയിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷാഫി (19) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പതാരം റോഡിൽ കുമരഞ്ചിറ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. എതിരെ വന്ന ബൈക്കിൽ തട്ടിയ ബൈക്ക് പോസ്റ്റിൽ ഇടിച്ചതിന് ശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു എന്ന് ദൃക്‌സാഷികൾ പറഞ്ഞു. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.