*മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു*

കുളത്തൂപ്പുഴ...ആറ്റിൽ ഒഴുക്കിൽ പെട്ട മകളെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

പാങ്ങോട് ഭരതന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ 31 ആണ് മരിച്ചത്.


ഇന്ന് ഉച്ചയോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മീൽ പാലം കല്ലടയാറ്റിലാണ് അപകടം നടന്നത്. ബന്ധുക്കളുമൊത്ത് ആറ്റിൽ കുളിയക്കാർ എത്തിയതാണ്.
കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു പോയ കുട്ടിയെ രക്ഷപെടുത്തുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയിരുന്നു. 
പരിസരവാസികളായ യുവാക്കൾ ഏറെ പരിശ്രമിച്ച് ഫൈസലിനെ കരയ്ക്കെടുത്തെങ്കിലും കുളത്തൂപ്പുഴ ആശുപത്രിയിൽ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു.
ഒഴുക്കിൽ പെട്ട കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.