*"വെളിച്ചെണ്ണ വില റെക്കാ‌‌ർഡ് വേഗത്തിൽ ഉയരുമ്പോൾ വ്യാജ എണ്ണയും വ്യാപകമാകുന്നു.*

തേങ്ങയുടെ ലഭ്യതക്കുറവാണ് വെളിച്ചെണ്ണ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ കൊപ്ര വില കുതിച്ചുയർന്നതും കേരളത്തിൽ ഉൽപ്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്.
വിലവർദ്ധന മുതലെടുത്ത് വിപണി പിടിക്കാൻ വ്യാജന്മാരും രംഗത്തുണ്ട്. കുറഞ്ഞ വിലയിൽ വിൽക്കുന്നവയിൽ മിക്കതും വ്യാജനാണെന്നാണ് ആക്ഷേപം. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ‌് വെളിച്ചെണ്ണ എന്ന വ്യാജേന വിൽക്കുന്നത്. ചക്കിലാട്ടിയത് എന്ന വ്യാജേന തമിഴ്നാട്ടിൽ നിന്ന് വ്യാജ വെളിച്ചെണ്ണയും ജില്ലയിലേക്ക് എത്തുന്നുണ്ട്.

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മില്ലുകളിലും ഗോഡൗണുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ കൊപ്ര നാമമാത്ര വിലയിൽ ശേഖരിച്ച് കെമിക്കൽസ് ഉപയോഗിച്ച് നിർമ്മിക്കുന്ന വെളിച്ചെണ്ണയാണ് ഇത്തരത്തിൽ വിൽക്കുന്നത്. വിലയേക്കാൾ 50 മുതൽ 60 രൂപ വരെ വില കുറച്ച് വിൽപ്പന നടത്തുന്നതിനാൽ കച്ചവടവും ഉഷാറാണ്. എന്നാൽ പേരിനുപോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.പിടികൊടുക്കാതെ തേങ്ങ വിലഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വിലയും ഉയരുകയാണ്. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ 35- 40 രൂപ വരെയായി​. പൊതിച്ച തേങ്ങ കിലോയ്ക്ക് 75 രൂപയാണ് മൊത്തവി​ല. കൊപ്രയുടെ മൊത്ത വില 150ൽ നിന്ന് 200 രൂപയിലെത്തി.