*വെഞ്ഞാറമുട് ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രാഫിക് ഡൈവേർഷൻ.*

വെഞ്ഞാറമുട് ഫ്ലൈഓവർ 
നിർമ്മാണവുമായി ബന്ധപ്പെട്ട് 
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ 
എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ 
അവലോകനയോഗം ചേർന്നു.

ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് 
മഞ്ജുലാൽ, ഡോ: പ്രമോജ് ശങ്കർ KSRTC മാനേജിംഗ് ഡയറക്ടർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, വെഞ്ഞാറമുട് പൊലീസ് 
ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാം, ജില്ലാ പഞ്ചായത്ത് മെമ്പർ കെ 
ഷീലാകുമാരി, ബ്ലോക്ക് മെമ്പർ കെ.സജീവ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക വർക്കുകൾ ഈ മാസം 25 ആം തീയതി മുതൽ ആരംഭിക്കും.

ആദ്യഘട്ടമായി 
ഇലട്രിക്കൽ കേബിൾ വർക്കുകളാണ് തുടങ്ങുന്നത്. 

 _ട്രാഫിക് ഡൈവേർഷൻ_ 

തിരുവനന്തപുരം 
ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് 
വരുന്ന KSRTC ഉൾപ്പടയുള്ള വാഹനങ്ങൾ തൈക്കാട് സമന്വയനഗർ വഴി പാകിസ്ഥാൻമുക്കിൽ വന്ന് വെഞ്ഞാറമൂട് ജംഗ്ഷൻ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകും. 

KSRTC ബസുകൾ സ്റ്റാന്റിൽ
പ്രവേശിക്കാതിരിക്കാൻ പാകിസ്ഥാൻ മുക്കിൽ KSRTC യുടെ ഔട്ട് പോസ്റ്റ് 
സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി..
സമന്വയനഗർ ഭഗത്ത് വാഹനങ്ങൾ സുഗമമായി പോകുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTP ക്ക് നിർദ്ദേശം നൽകി. സമന്വയനഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടുന്നതിലേക്കായി KSEB ക്കും നിർദ്ദേശം നൽകിട്ടുണ്ട്. 

ആറ്റിങ്ങൽ നെടുമങ്ങാട് റോഡ് - ട്രാഫിക് ഡൈവേർഷൻ ആദ്യ ഘട്ടത്തിൽ ഇല്ല. 


 കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഔട്ടർ റിംഗ് റോഡ് വഴി പോകേണ്ടതാണ് (അമ്പലമുക്ക് - പാലാംകോണം റോഡ്).


കൊട്ടാരക്കര 
ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലമുക്ക് വഴി ഗോകുലം മെഡിക്കൽ കോളേജിൽ പോകേണ്ടതാണ്.

ഇന്നർ റിംഗ് റോഡ് വർക്ക് പൂർത്തിയാകുന്ന 
മുറയ്ക്ക് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന KSRTC ബസുകൾ ഇന്നർ റിംഗ് റോഡ് വഴി (വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്നും ഇടത്തോട്ട് ചന്ത വഴി ) KSRTC സ്റ്റാന്റിൽ പ്രവേശിക്കുകയും തിരികെ
ഔട്ടർ റിംഗ് റോഡ് വഴി (പാലാംകോണം വഴി) തിരുവനന്തപുരം ഭാഗത്തേക്ക് 
പോകേണ്ടതാണ്. 

അമ്പലമുക്ക് ജങ്ഷനിൽ നിന്നും റിംഗ്  
റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 
വാഹനങ്ങൾ സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ KSTP ക്ക് നിർദ്ദേശം നൽകി. 

കൂടുതലായുള്ള നിർദേശങ്ങൾ 
വർക്കുകളുടെ ഓരോ ഘട്ടങ്ങളിലും 
നൽകുന്നതാണ്.