കാര്‍ത്തികിന്റെ മുറപ്പെണ്ണായ വർഷയാണ് വധു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാർത്തിക് തന്നെയാണ് പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ് വർഷ. വളരെ സിംപിൾ ലുക്കിൽ എത്തിയ വര്ഷയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം. ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.