ചങ്ങനാശ്ശേരി ബൈപാസിലാണ് ദാരുണമായ അപകടം നടന്നത്. മാമ്പുഴക്കേരി നെടിയകാലപറമ്പില്‍ രാജുവിന്റെയും സാന്റിയുടെയും മകന്‍ സിജോ രാജുവാണു മരിച്ചത്.
ടയർ പഞ്ചറായ ടോറസ് ലോറിയുടെ ടയർ മാറ്റുന്നതിനായി ടയർ മാറ്റുന്നതിനുള്ള സാധനസാമഗ്രികളും ആയി മൊബൈൽ പഞ്ചർ ആയി ഉപയോഗിക്കുന്ന ഒമ്നിവാനിലാണ് സിജോ എത്തിയത്. ചങ്ങനാശ്ശേരി ബൈപ്പാസിൽ ളായിക്കാടി നടുത്താണ് ഈ അപകടം സംഭവിച്ചത്.
പഞ്ചറായ ടയർ മാറുന്നതിനായി വാഹനത്തിൽ സൂക്ഷിച്ചിരിക്കുന്ന ടയർ എടുക്കുവാൻ വേണ്ടി ടോറസ് ലോറിയുടെ പിൻ ഭാഗം ഉയർത്തിയപ്പോൾ അത് 11 KV ലൈനിൽ തട്ടുകയായിരുന്നു.
ഷോക്കേറ്റ് വീണ സിജോയെ ലോറിയുടെ ജീവനക്കാർ തന്നെ അടുത്തുള്ള ഹോസ്പിറ്റൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു..