കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം.ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി. 
 ആയൂർ കൊട്ടാരക്കര റോഡിൽ   പ്രവർത്തിക്കുന്ന ലാവിഷ് ടെക്സ്റ്റൈൽസിൽ ആണ് സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറം സ്വദേശി അലിയും ചടയമംഗലം കുരിയോട് സ്വദേശിനിയായ ദീപമോൾ എന്ന സെയിൽസ് ഗേളും ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു..!