കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും അവഗണിക്കാനാണ് തീരുമാനമെന്നും മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. വർക്കിംഗ് പ്രസിഡന്‍റ് എന്ന പേരിലാണ് പ്രഫുൽ പട്ടേൽ കത്ത് അയച്ചത്. എന്നാൽ പാർട്ടി ഭരണഘടന പ്രകാരം ഇങ്ങനെയൊരു പദവി ഇല്ല. മാത്രമല്ല എൻസിപിയിലെ ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ നിലവിലെ സാഹചര്യം വെച്ച് എംഎൽഎമാരെ അയോഗ്യരാക്കാൻ കഴിയില്ല. രണ്ട് എംഎൽഎമാരും ഒരേ പക്ഷത്ത് ഉറച്ച നിൽക്കുകയാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ശരത് പവാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് കെ തോമസും അറിയിച്ചു. കത്തയച്ച നടപടി അനാവശ്യമെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.