രോഗീ സന്ദർശനത്തിന് പത്തു കല്പനകൾഡോ.വി.പി ഗംഗാധരൻ

ആത്മാർത്ഥതയോടെ സുഖാശംസയും പ്രാർത്ഥനകളും അർപ്പിക്കാനാണെങ്കിൽ മാത്രം രോഗിയെ കാണാൻ പോവുക. വെറുതേ ഉപചാരത്തിന്റെ പേരിൽ ഒരു രോഗിയേയും സന്ദർശിക്കാൻ പോകാതിരിക്കുക

ഇത്തിരിയെങ്കിലും ഗൗരവമുള്ള രോഗാവസ്ഥയാണെങ്കിൽ സന്ദർശകരെ കർശനമായി വിലക്കുക

സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയോ നിശ്ചിത സമയത്തു മാത്രമേ സന്ദർശിക്കാവൂ എന്ന നിബന്ധന യോ ഉണ്ടെങ്കിൽ അതിനോ ടു പൂർണമായും സഹകരിക്കുക

രോഗിയുടെ കട്ടിലിൽ കയറിയിരുന്ന് അവരെ ചേർത്ത് പിടിച്ച് ഇല്ലാത്ത സ്നേഹം പ്രകടിപ്പിക്കാൻ നിൽക്കരുത് രോഗിക്ക് ശാന്തതയും സമാധാനവും കൊടുക്കുക

എന്നെ മനസ്സിലായോ,, ഇതാരാണെന്നു പറയാമോ: ദാ ഇതു കഴിക്ക് ,, ഇതു കുടിക്ക് എന്നീ മട്ടിൽ രോഗിയെ വെറുതേ വിഷമിപ്പിക്കാതിരിക്കുക
രോഗിയുടേയും തുണയാളുകളുടേയും മനസ്സ് മടുക്കുന്ന തരത്തിൽ വർത്തമാനങ്ങൾ പറയാതിരിക്കുക
കൊച്ചു കുട്ടികളെ കൊണ്ട് രോഗികളെ സന്ദർശിക്കാൻ പോകരുത്

രോഗികളോടും തുണയാളുകളോടും അനാവശ്യമായി സഹതാപം പ്രകടിപ്പിക്കരുത്

രോഗിയുടെ മരണവിവരം ഉറപ്പിക്കാൻ വേണ്ടി ആസ്പത്രിയിലേക്കോ തുണയാളുകളുടെ അടുത്തേക്കോ വിളിച്ച് ശല്യപ്പെടുത്താതിരിക്കുക മരണം നമ്മുടെ ആരുടെയും കൈയിലുള്ള കാര്യമല്ല ,., ജീവിതവും
വല്ലപ്പോഴും നടത്തുന്ന ഒരു സന്ദർശനത്തിൽ ചികിൽസയുടേയും പരിചരണത്തിന്റേയും പോരായ്മകൾ കണ്ടെത്തി അനാവശ്യമായി ബഹളം വെക്കാതിരിക്കുക, ' എന്തെങ്കിലും പോരായ്മകൾ ക്യത്യമായി കണ്ടെത്തിയാൽ തുണയാളുകളുടെ അടുത്ത് കൃത്യമായി കാര്യം പറഞ്ഞു കൊടുക്കണം

പൊതു ജന അറിവിലേക്ക് ഷെയർ ചെയ്യുക
ജീവനം കാൻസർ സൊസൈറ്റി.