:കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു വീണ്ടും അഞ്ചൽ പോലീസിന്റെ പിടിയിൽ.

 അഞ്ചൽ, ഏരൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിവിധ മോഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

 വിരലടയാളവിദഗ്ധർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്

 കഴിഞ്ഞദിവസം രാത്രിയിൽ അഞ്ചൽ പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടെ മോഷണം നടത്തുവാനുള്ള ശ്രമത്തിനിടയിൽ വെള്ളംകുടി ബാബുവിനെ പിടികൂടുന്നത്.

 ഇയാൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്.

 കഴിഞ്ഞ ഒന്നരമാസത്തിനു മുൻപ് ചടയമംഗലം പോലീസ് ഇയാളെ ആയൂരിൽ നിന്നും പിടികൂടിയിരുന്നു.

 തുടർന്നാണ് ഇപ്പോൾ അഞ്ചൽ പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്.