ആര്യനാട്:-ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം വീട്ടിൽ മദ്യ പിച്ച് എത്തി ഭാര്യയെ ശാരീരികവും മാനസികാവുമായി ഉപദ്രവിക്കുകയും പരിസരവാസികൾക്ക് ഉൾപ്പടെ ശല്യമായ ഉഴമലയ്ക്കൽ വില്ലേജിൽ പുതുക്കുളങ്ങര പോസ്റ്റൽ അതിർത്തിയിൽ ചാരും മൂട് ഹക്കീം നിവാസിൽ അബ്ദുൽ അസീസ് മകൻ ഹക്കീം 42 വയസ്സിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. 30-6-2025 തീയതി രാവിലെ 9 മണിയോട് കൂടി നിരന്തരം മദ്യ പാനിയായ ഭർത്താവ് ഹക്കീം ചാരും മൂട് വീട്ടിൽ വച്ച് ഭാര്യ സെമീനയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും മർദ്ദ നത്തെ തുടന്ന് തലയ്ക്കും കണ്ണിനും മാരകമായി പരിക്ക് ഏൽക്കുകയും ഗുരുതരവസ്ഥയിലായ സെമീനയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടു ള്ള തുമാണ് . ആര്യനാട് പോലീസ് ഇൻസ്‌പെക്ടർ VS അജീഷിന്റെ നേർത്വത്തിൽ SI വേണു ,CPO സൂരജ്, CPO മനോജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.