കർക്കടക വാവുബലിക്ക് പാപനാശത്ത് എത്തുവരുടെ സുരക്ഷയ്ക്കും ഗതാഗതസൗകര്യത്തിനുമായി വർക്കലയിൽ ഗതാഗതനിയന്ത്രണം

വർക്കല : കർക്കടക വാവുബലിക്ക് പാപനാശത്ത് എത്തുവരുടെ സുരക്ഷയ്ക്കും ഗതാഗതസൗകര്യത്തിനുമായി വർക്കലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച വൈകീട്ടുമുതൽ വ്യാഴാഴ്ച ഉച്ചവരെയാണ് നിയന്ത്രണം. കാപ്പിൽഭാഗത്തുനിന്നുവരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്‌മുക്കിൽനിന്നു വലത്തേക്കു തിരിഞ്ഞ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്കുവഴിയും വർക്കലക്ഷേത്രം ഭാഗത്തേക്കു പോകണം.



പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽനിന്നുവരുന്ന ബസുകൾ വർക്കല, പുന്നമൂട്, കൈരളിനഗർവഴി വർക്കലക്ഷേത്രം ഭാഗത്തേക്കു പോകണം. കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിലേക്കു തിരികെപ്പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കാപ്പിൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴിയും പോകണം.

പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ നടയറ തിരിഞ്ഞ് എസ്എൻ കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറവഴി മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളിനഗർവഴി വർക്കലക്ഷേത്രം ഭാഗത്തേക്കു പോകണം. പാരിപ്പള്ളി, ഊന്നിൻമൂട്, അയിരൂർ ഭാഗങ്ങളിലേക്കു തിരികെപ്പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പാലച്ചിറ, എസ്എൻ കോളേജ്, നടയറവഴി പോകണം. കിളിത്തട്ടുമുക്കിൽനിന്ന്‌ ആൽത്തറമൂടുഭാഗത്തേക്കും ആൽത്തറമൂട്ടിൽനിന്ന്‌ കൈരളിനഗർ ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ബസ് ഒഴികെയുള്ള വാഹനങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽമാത്രം പാർക്ക് ചെയ്യണമെന്ന് വർക്കല ഡിവൈഎസ്‌പി ബി. ഗോപകുമാർ അറിയിച്ചു.

പാർക്കിങ്ങിന് 12 കേന്ദ്രങ്ങൾ



:പാർക്കിങ്ങിന് 12 കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ശിവഗിരി എസ്എൻ കോളേജ്, എസ്എൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപ്പാഡ്, നന്ദാവനം, നടയ്ക്കാവുമുക്ക്, മൈതാനം കൃഷിഭവനു സമീപം, എസ്എൻ നഴ്‌സിങ് കോളേജിന് എതിർവശം, റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം.
 .