ജൂലൈ 9-ൻ്റെ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായിയുള്ള പ്രചരണം ആറ്റിങ്ങൽ കെഎസ്ആർറ്റിസിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൾ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂലൈ 9ന് നടത്തുന്ന ദേശീയപണിമുടക്കിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് 
പണിമുടക്ക് പ്രചരണാർത്ഥം എല്ലാ പഞ്ചായത്തിലും പ്രചരണ ജാഥകൾ നടത്തിയോടപ്പം പണിമുടക്ക് ദിവസത്തെ യാത്രകൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിലും പ്രചരണം നടത്തുകയും 
ഇന്ന് രാവിലെ മുതൽ ബസ് യാത്രകൾ ഒഴിവാക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് ബസ് സ്റ്റാൻ്റുകളിൽ നടത്തിയ പ്രചരണം ആറ്റിങ്ങൽ കെഎസ്ആർറ്റിസിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു. കെ റ്റി യു സി നേതാവ് കോരാണി സനൽ,സിഐടിയു നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, എം.മുരളി, ഗായത്രി ദേവി, എസ്.രാജശേഖരൻ, പള്ളിയറ അജി, ശശിധരൻ, സി.ദിലീപ് മോഹൻ എന്നിവർ നേതൃത്വം നൽകി. 

പണിമുടക്കിൻ്റെ ഭാഗമായി ഇന്ന് എല്ലാകേന്ദ്രങ്ങളിലും വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തുന്നതോടപ്പം പണിമുടക്ക് ദിവസം പ്രാദേശിക അടിസ്ഥാനത്തിൽ പ്രകടനങ്ങളും ആറ്റിങ്ങൽ പോസ്റ്റാഫീസിന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തും.പൊതുയോഗത്തിൻ്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യുമെന്ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതാക്കൾ അറിയിച്ചു