ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷൻ -ഒന്ന്.ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.