തെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾ മരിച്ചു. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിലായിരുന്നു സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടന്നുവരികയാണ്. ഇരുപതിലധികം പേർ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ സർക്കാർ വിശദമായ റിപ്പോർട്ട് തേടി