തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്35ന്റെ തകരാര്‍ പരിഹരിച്ചുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പരീക്ഷണപ്പറക്കല്‍ ഇന്നുണ്ടാകുമെന്ന് അധികൃര്‍ പറഞ്ഞു.

സാങ്കേതിക തകരാര്‍ പരിഹരിച്ച വിമാനം ഇന്ന് ഹാങറില്‍ നിന്ന് മാറ്റും. ട്രയലിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്രിട്ടിനിലേക്ക് കൊണ്ടു പോകുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുക. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വിദഗ്ദ സംഘം ബ്രിട്ടനില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. തകരാര്‍ പരിഹരിക്കപ്പെട്ടെന്ന് ബോധ്യമായാല്‍ നാളെത്തന്നെ തിരികെ പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂണ്‍14നാണ് മോശം കാലാവസ്ഥയും ഇന്ധനക്കുറവും സാങ്കേതിക തകരാറും കാരണം ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായ യുദ്ധ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.