അഞ്ചലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 34-കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പുല്ലാഞ്ഞിയോട് സ്വദേശി ഷമീര്‍ഖാന്‍ (34) ആണ് മരിച്ചത്. അഞ്ചല്‍ കരുകോണില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. കരുകോണില്‍ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയില്‍ അഞ്ചലില്‍ നിന്ന് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അപകടസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.