നാവായിക്കുളം കിഴക്കനേല ഗവ:എൽ.പി.എസ്സിലെ 25 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

നാവായിക്കുളം കിഴക്കനേല ഗവ:
എൽ.പി.എസ്സിലെ കുട്ടികൾക്ക് ആണ് ഭക്ഷ്യവിഷബാധയേറ്റത്.


25 ഓളം കുട്ടികൾക്കാണ് കഴിഞ്ഞദിവസം സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്.

തുടർന്ന് പാരിപ്പള്ളി ഗവ: ഹോസ്പിറ്റലിൽ ചികിത്സ തേടി.
  കഴിഞ്ഞദിവസമായിരുന്നു സംഭവം.
ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നതായും, ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നുമാണ് പ്രാഥമിക നിഗമനം. 
 
ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്.


അതേസമയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ സ്കൂൾ അധികൃതർ അധികൃതരെ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നു.