*24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു*

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമാണ്. ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എം ജി, കേരള, കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു.