ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതി. ഈ മാസം എട്ടിന് സൂചന സമരം ഉണ്ടാകും. 140 കിലോമീറ്ററിൽ അധികം ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, ദീർഘദൂര ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ ചെല്ലാൻ വഴി അമിത പിഴച്ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നി ആവാശ്യങ്ങളും ഇതിനോടൊപ്പം ഉന്നയിക്കുന്നു.
സംയുക്ത സമിതി ചെയര്‍മാന്‍ ഹംസ എരിക്കുന്നന്‍, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ്, ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറര്‍ എം.എസ്. പ്രേംകുമാര്‍, ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മുജീബ് റഹ്മാന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.