എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും സ്വന്തമാക്കി. എൻജിനീയറിങ്ങിൽ ആദ്യ 100 റാങ്കിൽ 43 പേരും സ്റ്റേറ്റ് സിലബസിൽ പഠിച്ചവരാണ്. ഫാർമസി പരീക്ഷയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശിനാണ്. എൻജിനീയറിങ്ങിൽ ഒന്നും രണ്ടും റാങ്ക് നേടിയവരെ മന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. ഈ മാസം ആഗസ്റ്റ് 14 നുള്ളിൽ ബി ടെക് പ്രവേശന നടപടികൾ പൂർത്തികരിക്കാൻ ആണ് നിർദേശം.